ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പു​ര​സ്കാ​ര വേ​ദി​യാ​കാ​ൻ കൊ​ച്ചി ഒ​രു​ങ്ങു​ന്നു
Thursday, July 4, 2024 7:42 AM IST
സുനിൽ ട്രൈസ്റ്റാർ
ന്യൂ​യോ​ർ​ക്ക് : ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന പു​ര​സ്കാ​ര വേ​ദി​യാ​കാ​ൻ കൊ​ച്ചി ഒ​രു​ങ്ങു​ന്നു.​ മാ​ധ്യ​മ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഈ ​പു​ര​സ്കാ​ര ച​ട​ങ്ങ് 2025 ജ​നു​വ​രി 10ന് ​വൈകുന്നേരം ആ​റി​ന് കൊ​ച്ചി​യി​ൽ ന​ട​ക്കും.

സാ​മൂ​ഹി​ക​ സാം​സ്കാ​രി​ക ​രാ​ഷ്ട്രീ​യ​ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശം​സാ​ഫ​ല​ക​വും, മാ​ധ്യ​മ​ര​ത്ന പു​ര​സ്കാ​ര ജേ​താ​വി​ന് 50,000 രൂ​പ​യും പ്ര​ശം​സാ ഫ​ല​ക​വും ല​ഭി​ക്കും. കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച 10 മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍​കും.

25,000 രൂ​പ​യും പ്ര​ശം​സാ ഫ​ല​ക​വു​മാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ക. മി​ക​ച്ച പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ (അ​ച്ച​ടി ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ള്‍ 2), മി​ക​ച്ച വാ​ര്‍​ത്ത 2), അ​ച്ച​ടി/ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍, മി​ക​ച്ച ക്യാ​മ​റാ​മാ​ന്‍ (ദൃ​ശ്യ മാ​ധ്യ​മം), മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ (അ​ച്ച​ടി), മി​ക​ച്ച വാ​ര്‍​ത്ത അ​വ​താ​ര​ക​ന്‍/ അ​വ​താ​ര​ക, മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക വാ​ര്‍​ത്ത (2) (അ​ച്ച​ടി ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ള്‍), മി​ക​ച്ച യു​വ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍/ പ്ര​വ​ര്‍​ത്ത​ക എ​ന്നി​വ​ര്‍​ക്കാ​ണ് ഈ ​പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ക.​

ഇ​തി​നു വേ​ണ്ടി​യു​ള്ള നോ​മി​നേ​ഷ​ൻ ഉ​ട​ൻ ത​ന്നെ സ്വീ​ക​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​യി അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു സ്വ​ന്ത​മാ​യും മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വേ​ണ്ടി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും നോ​മി​നേ​ഷ​നു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. നോ​മി​നേ​ഷ​ന്‍ ഫോ​മു​ക​ള്‍ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ ഒ​ഫീ​ഷ്യ​ൽ വെ​ബ്സൈ​റ്റ് വ​ഴി ജൂ​ലൈ 15ന് ത​യാ​റാ​കു​ന്ന​താ​ണ്.

മാ​ധ്യ​മ​സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ച്ച​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.​

എ​ന്‍.പി. ​രാ​ജേ​ന്ദ്ര​ന്‍, ഡി. ​വി​ജ​യ​മോ​ഹ​ന്‍, ടി.എ​ന്‍. ഗോ​പ​കു​മാ​ര്‍, ജോ​ണി ലൂ​ക്കോ​സ്, എം. ജി. രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​ണ്‍ ബ്രി​ട്ടാ​സ്, വീ​ണാ ജോ​ര്‍​ജ്, ജോ​സി ജോ​സ​ഫ്, ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​ശാ​ന്ത് ര​ഘു​വം​ശം, നി​ഷാ പു​രു​ഷോ​ത്ത​മ​ന്‍ വി.​ബി. പ​ര​മേ​ശ്വ​ര​ൻ, ആ​ർ. രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് മു​ന്‍​പ് മാ​ധ്യ​മ​ശ്രീ മാ​ധ്യ​മ​ര്ത​ന പു​ര​സ്കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: സു​നി​ൽ ട്രൈ​സ്റ്റാ​ർ: 19176621122, ഷി​ജോ പൗ​ലോ​സ്: 12012389654, വി​ശാ​ഖ് ചെ​റി​യാ​ൻ: 17577567374, അ​നി​ൽ ആ​റ​ൻ​മു​ള: 17138827272, ആ​ശ മാ​ത്യു: 16129862663, റോ​യ് മു​ള​കു​ന്നം 16473630050.