ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ ന​ൽ​കി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ൺ
Thursday, July 4, 2024 3:48 PM IST
ജോയിച്ചൻ പുതുക്കുളം
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ണി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍.

ന്യൂ​യോ​ര്‍​ക്കി​ലെ കേ​ര​ള കി​ച്ച​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ആ​ന്‍​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ ഒ​ന്ന​ട​ങ്കം ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഫൊ​ക്കാ​ന​യി​ല്‍ അ​നേ​ക വ​ര്‍​ഷം വി​വി​ധ തു​റ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് സം​ഘ​ട​ന​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​യ ലീ​ലാ മാ​രേ​ട്ട് എ​ന്തു​കൊ​ണ്ടും സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​ന് പ്രാ​പ്ത​യാ​ണെ​ന്നും യോ​ഗ​ത്തി​ല്‍ ഓ​രോ​രു​ത്ത​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലീ​ലാ മാ​രേ​ട്ടി​ന്‍റെ ഇ​ത​ര സം​ഘ​ട​ന​ക​ളി​ലും പ്ര​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വും നേ​തൃ​പാ​ട​വ​വും ഫൊ​ക്കാ​ന​യു​ടെ മു​മ്പോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​രു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

സം​ഘ​ട​ന​യു​ടെ വി​വി​ധ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ലീ​ല​യ്ക്ക് ല​ഭി​ച്ചി​ട്ടു​ള്ള അ​നു​ഭ​വ​സ​മ്പ​ത്ത് ഫൊ​ക്കാ​ന​യു​ടെ ഏ​കോ​പി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.



ന്യൂ​യോ​ര്‍​ക്കി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ലി​ന്‍റെ ഡി​സി 37 റെ​ക്കോ​ര്‍​ഡിം​ഗ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് 20 വ​ര്‍​ഷം സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ലീ​ലാ മാ​രേ​ട്ട് അ​മേ​രി​ക്ക​ന്‍ മു​ഖ്യ​ധാ​രാ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തും പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ​ധാ​രാ​രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ ലീ​ല​യെ സം​സ്ഥാ​ന​ത​ല ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സ്ഥി​ര​മാ​യി നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത് യോ​ഗ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ടു.

ഫൊ​ക്കാ​ന​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യും പി​ന്മാ​റാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ലീ​ല​യെ ഇ​പ്രാ​വ​ശ്യം വോ​ട്ടു​ക​ള്‍ ന​ല്‍​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി​ബി ഡേ​വി​ഡ് എം​സി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു.



കേ​ര​ള സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് എ​സ്ത​പ്പാ​ന്‍, ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലേ​ക്ക് ഐ​ല​ന്‍റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, ലിം​ക പ്ര​സി​ഡ​ന്‍റ ബോ​ബ​ന്‍ തോ​ട്ടം, ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ഫ് യോ​ങ്കേ​ഴ്‌​സി​നു​വേ​ണ്ടി ആ​ല്‍​ബ​ര്‍​ട്ട് തോ​മ​സ്, കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ര്‍ ന്യൂ​യോ​ര്‍​ക്കി​നു​വേ​ണ്ടി സി​ബി ഡേ​വി​ഡ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഇ​പ്രാ​വ​ശ്യം ഒ​രു അ​വ​സ​രം കൊ​ടു​ത്ത് ലീ​ലാ മാ​രേ​ട്ടി​നെ ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ഒ​ന്ന​ട​ങ്കം ആ​വ​ര്‍​ത്തി​ച്ച് അ​ഭ്യ​ര്‍​ഥി​ച്ചു.