ഡ​മോ​ക്രാ​റ്റു​ക​ൾ ബൈ​ഡ​നെ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന് അ​ല​ൻ ലി​ച്ച്മാ​ൻ
Wednesday, July 3, 2024 3:10 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ: പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ മാ​റ്റു​ന്ന​ത് 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് 10 പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​മ്പ​ത് ഫ​ല​ങ്ങ​ളും കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച ച​രി​ത്ര​കാ​ര​ൻ അ​ല​ൻ ലി​ച്ച്മാ​ൻ ശ​നി​യാ​ഴ്ച വാ​ദി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​നു​ശേ​ഷം മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ 81 കാ​ര​നാ​യ ബൈ​ഡ​നോ​ട് ഡ​മോ​ക്രാ​റ്റി​ക് പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

“അ​തൊ​രു വ​ലി​യ തെ​റ്റാ​ണ്. അ​വ​ർ ഡോ​ക്ട​ർ​മാ​ര​ല്ല. ബൈ​ഡ​ന് ര​ണ്ടാം ടേം ​വ​ഹി​ക്കാ​ൻ ശാ​രീ​രി​ക​മാ​യി ക​ഴി​വു​ണ്ടോ ഇ​ല്ല​യോ എ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ല’’ ലി​ച്ച്മാ​ൻ പ​റ​ഞ്ഞു.

"ഇ​തെ​ല്ലാം വി​ഡ്ഢി​ത്തം നി​റ​ഞ്ഞ അ​സം​ബ​ന്ധ​മാ​ണ്'. 13 ച​രി​ത്ര​പ​ര​മാ​യ ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്, 2000 ലെ ​മ​ൽ​സ​രം ഒ​ഴി​കെ, ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​നി​ട​യി​ലെ മി​ക്ക​വാ​റും എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഫ​ലം ലി​ച്ച്മാ​ൻ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.