യു​എ​സി​ൽ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Thursday, July 4, 2024 7:49 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​റാ​ഴ്ച​ത്തെ ഓ​പ്പ​റേ​ഷ​നി​ൽ യു​എ​സ് മാ​ർ​ഷ​ൽ​മാ​ർ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. 200 കു​ട്ടി​ക​ളി​ൽ 123 പേ​രെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ​വ​രി​ൽ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും ഇ​ര​യാ​യ​വ​രും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ട കു​ട്ടി​ക​ളും ഒ​ളി​ച്ചോ​ടി​യ​വ​രു​മ​ട​ക്കം 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി നീ​തി​ന്യാ​യ വ​കു​പ്പ് ജൂ​ലൈ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ച്ചു.

മേ​യ് 20നും ​ജൂ​ൺ 24നും ​ഇ​ട​യി​ൽ ആ​റാ​ഴ്ച​ത്തെ ന്ധ​ഓ​പ്പ​റേ​ഷ​ൻ വി ​വി​ൽ ഫൈ​ൻ​ഡ് യു 2 ​കാ​മ്പ​യ്നി​നി​ടെ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ദേ​ശീ​യ കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്ന് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു​എ​സ് മാ​ർ​ഷ​ലു​ക​ൾ ഇ​ത്ത​ര​മൊ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് യു​എ​സ് മാ​ർ​ഷ​ൽ​സ് സ​ർ​വീ​സ് ഡ​യ​റ​ക്‌​ട​ർ റൊ​ണാ​ൾ​ഡ് എ​ൽ. ഡേ​വി​സ് പ​റ​ഞ്ഞു.