കാ​റി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ന​ഖം പോ​ളി​ഷ് ചെ​യ്യാ​ൻ പോ​യ യു​വ​തി അ​റ​സ്റ്റി​ൽ
Wednesday, July 3, 2024 6:20 AM IST
പി .പി. ചെ​റി​യാ​ൻ
ബെ​യ്ടൗ​ൺ(ടെ​ക്സ​സ്): ര​ണ്ട് കു​ട്ടി​ക​ളെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി ന​ഖം പോ​ളി​ഷ് ചെ​യ്യു​ന്ന​തി​ന് പോ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 28 കാ​രി​യാ​യ ലി​ഡി​യ മോ​നി​ക് അ​വി​ൽ​സ് ആ​ണ് കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി​യ​തി​ന് അ​റ​സ്റ്റി​ലാ​യ​ത്.

മ​തി​യാ​യ എ​യ​ർ ക​ണ്ടീ​ഷനിംഗ്​ ഇ​ല്ലാ​ത്ത കാ​റി​ൽ 15 വ​യ​സി​ന് താ​ഴെ​യു​ള്ള ര​ണ്ട് കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ഇ​വ​ർ പോ​കു​ക​യാ​യി​രു​ന്നു. സ​ലൂ​ണി​ൽ ന​ഖം വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ഇ​വ​ർ ചി​ല​വി​ട്ടു.

ഇ​ത്ര​യും സ​മ​യം കു​ട്ടി​ക​ള്‍ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​യി​രു​ന്നു.20,000 ഡോളർ ബോണ്ട് കോടതിയിൽ കെട്ടിവച്ചതിനുശേഷം അവൈൽസ് ജയിൽ മോചിതനായി.