ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം പേ​ഴ്സ​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് നൽകുന്നു
Wednesday, July 3, 2024 6:49 AM IST
ജോർജ് ഓ​ലി​ക്ക​ല്‍
ഫി​ല​ഡ​ല്‍​ഫി​യ: ട്രൈ​സ്‌​സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കേ​ര​ളാ​ഫോ​റ​ത്തിന്‍റെ സം​യു​ക്ത ഓ​ണാ​ഘോ​ഷ​വേ​ദി​യി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളി​ല്‍ സാ​മൂ​ഹി​ക, സാം​സ്ക്കാ​രി​ക, വി​ദ്യാ​ഭ്യ​സ രം​ഗ​ത്ത് മി​ക​വ് പു​ല​ര്‍​ത്തി​യ വ്യ​ക്തി​യെ ആ​ദ​രി​ക്കു​ന്നു.

ഇ​രു​പ​ത് വ​ര്‍​ഷം പി​ന്നി​ടു​ന്ന ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ഇ​തി​നോ​ട​കം സം​യു​ക്ത ഓ​ണാ​ഘോ​ഷ​ത്തി​ലൂ​ടെ​യും കേ​ര​ള​ദി​നാ​ഘോ​ഷ​ത്തി​ലൂ​ടെ​യും അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ സ​വി​ശേ​ഷ സ്ഥാ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​ത്തി​ന്‍റെ ’പേ​ഴ്സ​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍’ എ​ന്ന വി​ശി​ഷ്ട​മാ​യ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ നോ​മി​നേ​റ്റ് ചെ​യ്യു​ക​യോ, അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍ യോ​ഗ്യ​രാ​ണെ​ന്ന് ബോ​ദ്ധ്യ​മു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യ​സ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ള്‍ അ​ട​ങ്ങി​യ ബ​യോ​ഡേ​റ്റ ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി​ക്കു​ള്ളി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ (2158734365) അ​യ​ച്ചു ത​രു​ക​യോ ചെ​യ്യാം.

ഫി​ല​ഡ​ല്‍​ഫി​യയി​ലെ മ​ല​യാ​ളി ബി​സ​​സ്‌​സ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ്പോ​ണ്‍​സ​ര്‍​മാ​ര്‍. മി​ക​ച്ച മ​ല​യാ​ളി ക​ര്‍​ഷ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​രം, ഓ​ണ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങി വ​രു​ന്ന ബെ​സ്റ്റ് ക​പ്പി​ള്‍​സി​ന് സ​മ്മാ​ന​ങ്ങ​ള്‍, ഓ​ണ​ത്ത​നി​മ​യാ​ര്‍​ന്ന ക​ലാ​സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ള്‍, ഓ​ണ​സ​ദ്യ എ​ന്നി​വ ഈ ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണെ​ന്ന് ഓ​ണ​ഘോ​ഷ ചെ​യ​ര്‍​മാ​ന്‍ ജോ​ബി ജോ​ര്‍​ജ്, ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ര്‍​മാ​ന്‍ അ​ഭി​ലാ​ഷ് ജോ​ണ്‍, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ര്‍ വി​ന്‍​സ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഫി​ല​ഡ​ല്‍​ഫി​യ സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ര്‍ ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (608 Welsh Road, Philadelphia, PA 19115) ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ന്ന​ത്. ഓഗ​സ്റ്റ് 31ന് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ രാ​ത്രി എട്ട് വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ക.​

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: അ​ഭി​ലാ​ഷ് ജോ​ണ്‍(ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ര്‍​മാ​ന്‍): 267 701 3623 അ​വാ​ര്‍​ഡ് ക​മ്മിറ്റി ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍: 215 873 4365, റോ​ണി വ​റു​ഗീ​സ്: 267 216 5544, ബി​നു മാ​ത്യൂ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി): 267 893 9571 ഫീ​ലി​പ്പോ​സ് ചെ​റി​യാ​ന്‍ (ട്ര​ഷ​റ​ര്‍): 215 605 7310, ജോ​ബി ജോ​ര്‍​ജ് (ഓ​ണാ​ഘോ​ഷ ചെ​യ​ര്‍​മാ​ന്‍): 215 470 2400, വി​ന്‍​സ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍): 215 880 3341.