"ആ​ത്മ സം​ഗീ​തം' സെ​പ്റ്റം​ബ​ർ - ഒ​ക്‌ടോബ​ർ മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും
Tuesday, July 2, 2024 11:54 AM IST
സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി
ന്യൂ​ജ​ഴ്‌​സി: കാ​ർ​വിം​ഗ് മൈ​ൻ​ഡ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ത്മ സം​ഗീ​തം' ഗാ​ന​സ​ന്ധ്യ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും സെ​പ്റ്റം​ബ​ർ - ഒ​ക്‌ടോബ​ർ മാ​സ​ങ്ങ​ളി​ൽ സ്റ്റേ​ജ് ഷോ​യു​മാ​യി എ​ത്തു​ന്നു. ച​ല​ച്ചി​ത്ര - ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് മി​ക​വു​റ്റ ക​ലാപ്ര​തി​ഭ​ക​ൾ മാ​റ്റു​രയ്​ക്കു​ന്ന ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ​യി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ആ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളു​ടെ ആ​ലപിക്കും.

യു​വഗാ​യ​ക​രായ സു​ധീ​പ് കു​മാ​ർ, ശ്രേ​യ ജ​യ​ദീ​പ്, ലി​ബി​ൻ സ്ക​റി​യ, റോ​യ് പു​തൂ​ർ എ​ന്നി​വ​ർ ഗാ​ന​സ​ന്ധ്യയിൽ പങ്കെടുക്കും. അ​മേ​രി​ക്ക​ന്‍ ഐ​ക്യ​നാ​ടു​ക​ളി​ലെ മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്നും ഓ​ര്‍​മിക്കാ​ന്‍ ക​ഴി​യു​ന്ന ന​ല്ല ഷോ​ക​ള്‍ മാ​ത്രം കാ​ഴ്ച​വ​യ്ക്കു​ന്ന "കാ​ർ​വിംഗ് മൈ​ൻ​ഡ്‌​സ് എ​ന്‍റ​ർ​റ്റൈ​ൻ​മെന്‍റ്' ഒ​രി​ക്ക​ൽ​കൂ​ടി “ആ​ത്മ സം​ഗീ​തം'' ​ഗാ​ന​സ​ന്ധ്യ എ​ന്ന ദൃ​ശ്യശ്ര​വ്യ വി​സ്മ​യ​വു​മാ​യി എ​ത്തു​ന്നു. ത​ത്സ​മ​യ വാ​ദ്യമേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും ഷോ അ​ര​ങ്ങേ​റു​ക.

ഗാ​ന​സ​ന്ധ്യ​യി​ൽ 38 വ​ർ​ഷ​ത്തെ സം​ഗീ​ത അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള സ​ന്തോ​ഷ് സാ​മു​വ​ൽ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ജേ​ക്ക​ബ് സാ​മു​വ​ൽ ആ​യി​രി​ക്കും ബാ​സ് ഗി​റ്റാ​റി​സ്റ്റ്. അ​ന്ത​രി​ച്ച ബാ​ല​ഭാ​സ്ക​റി​ന്‍റെ സം​ഗീ​ത ട്രൂ​പ്പി​ൽ സ്ഥി​രം അം​ഗ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം കെ​സ്റ്റ​റി​നൊ​പ്പം യു​എ​സ്എ​യി​ൽ വി​വി​ധ സം​ഗീ​ത നി​ശ​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ലോ​ന​പ്പ​ൻ പി​ള്ള "ലി​നു ലാ​ൽ' ആ​ണ് ഡ്ര​മ്മ​ർ. പ്ര​ശ​സ്ത കീ​ബോ​ർ​ഡ് വാ​ദ്യ​വി​ദ​ക്ത​ൻ ലി​ജോ എ​ന്നി​വ​രാ​ണ് ഷോ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. ഗാ​ന​സ​ന്ധ്യ​യി​ൽ ശ​ബ്ദ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​യി​ലും മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും മ്യൂ​സി​ക് ഷോ​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ സൗ​ണ്ട് എ​ൻജീ​നി​യ​ർ ന​യി​ക്കും.

പ്രഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ മി​ക​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​മ​ന്വ​യ​വും അ​വ​ത​ര​ണ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​ത​യും കൊ​ണ്ട് ഒ​ട്ടേ​റെ പു​തു​മ​ക​ളാ​ണ് ഗാ​ന​സ​ന്ധ്യ​യി​ലൂ​ടെ ഇ​ക്കു​റി​യും പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ര്‍​ദ്ര​സ്‌​നേ​ഹ​ത്തി​ന്‍റെ സാ​ന്ത്വ​ന​സ്പ​ര്‍​ശ​മാ​യി ന​മ്മു​ടെ മ​ന​സു​ക​ളി​ല്‍ ആ​ത്മീ​യ ഉ​ണ​ര്‍​വ് നേ​ടു​വാ​നും വി​ശ്വാ​സ ചൈ​ത​ന്യ​ത്തെ നി​റ​യ്ക്കു​വാ​നും സ​ഹാ​യി​ക്കു​ന്ന “ആ​ത്മ സം​ഗീ​തം' ഗാ​ന​സ​ന്ധ്യ ക്രി​സ്തീ​യ മെ​ഗാ​ഷോ വൈ​വി​ധ്യ​മാ​ര്‍​ന്ന ആ​ലാ​പ​ന മാ​ധു​രി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് ഭ​ക്തി​യു​ടെ സ​വി​ശേ​ഷ​മാ​യ ശ്ര​വ്യാ​നു​ഭ​വം പ​ക​രും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

നാ​ഷ​ണ​ൽ സ്പോ​ൺ​സേ​ർ​സ് ഹെ​ഡ്ജ് ബ്രോ​ക്ക​റേ​ജ്, ജോ​യ് ആ​ലു​ക്കാ​സ് ആ​ൻ​ഡ് സ്കൈ​പാ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും സ്പോ​ൺ​സ​ർ​ഷി​പ്പി​നു​മാ​യി താ​ഴെ​പ​റ​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജോ​ബി ജോ​ർ​ജ്‌ - 732 470 4647, ഗി​ൽ​ബെ​ർ​ട് ജോ​ർ​ജ് - 201 926 7477.