ന്യൂ​ജ​ഴ്‌​സി ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന ഗ്രാ​ജു​വേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Friday, June 28, 2024 12:31 PM IST
ന്യൂ​ജ​ഴ്‌​സി: ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന ഗ്രാ​ജു​വേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​ജു​വേ​ഷ​ൻ തൊ​പ്പി അ​ണി​ഞ്ഞ് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം പ്ര​ദി​ക്ഷ​ണ​മാ​യി നീ​ങ്ങു​ക​യും ഇ​ട​വ​ക വി​കാ​രി പ്ര​ത്യേ​ക ആ​ശീ​ർ​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ഇ​ട​വ​ക​യു​ടെ ആ​ദ​ര​വ് അ​ർ​പ്പി​ച്ചു.

മ​ത​ബോ​ധ​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ജൂ​ബി കി​ഴ​ക്കേ​പ്പു​റം, വൈ​സ് പ്രി​ൻ​സി​പ്പ​ൾ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.