എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ 18-ാം നൂ​റ്റാ​ണ്ടി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ത​ല​വ​നാ​യി ബി​ഷ​പ് സീ​ൻ റോ​വ്
Saturday, June 29, 2024 10:09 AM IST
പി.​പി. ചെ​റി​യാ​ൻ
ലൂ​യി​സ്‌​വി​ല്ല: എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ 18-ാം നൂ​റ്റാ​ണ്ടി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ത​ല​വ​നാ​യി ബി​ഷ​പ് സീ​ൻ റോ​വി​നെ(49) തെ​ര​ഞ്ഞെ​ടു​ത്തു. സ​ഭ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നും ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സു​വി​ശേ​ഷ​വും വം​ശീ​യ നീ​തി​യും സ്നേ​ഹ​വും എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. ന​വം​ബ​ർ ര​ണ്ടി​ന് സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യു​ന്ന ബി​ഷ​പ് റോ​വ്, 2000-ൽ ​അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ എ​പ്പി​സ്കോ​പ്പ​ൽ വൈ​ദി​ക​നാ​യി​രു​ന്നു.

നോ​ർ​ത്ത് വെ​സ്റ്റേ​ൺ പെ​ൻ​സി​ൽ​വേ​നി​യ രൂ​പ​ത​യി​ലെ ബി​ഷ​പാ​യി​രു​ന്നു. ബി​ഷ​പ് മൈ​ക്ക​ൽ ക​റി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ബി​ഷ​പ് റോ​വ് എ​ത്തു​ന്ന​ത്. ബി​ഷ​പ് ക​റി​യു​ടെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കും.