യു​എ​സി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു: വി​വേ​ക് മൂ​ർ​ത്തി
Saturday, June 29, 2024 10:29 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം പൊ​തു​ജ​ന പ്ര​തി​സ​ന്ധി​യാ​യി മാ​റി​യ​താ​യി സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും മ​ര​ണ​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് വി​നാ​ശ​ക​ര​വും ദൂ​ര​വ്യാ​പ​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യ​ണം.

പ്ര​തി​വ​ർ​ഷം 50,000 ജീ​വ​നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്നു. വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ജീ​വി​ക്കേ​ണ്ടി വ​രു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. അ​തി​നാ​ൽ ഇ​തി​ന് കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് വി​വേ​ക് മൂ​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.