ടെക്സസ്: പതിനെട്ടുകാരിയെ പീഡിപ്പിച്ച ശേഷം വെടിവച്ചു കൊന്ന് വയലിൽ ഉപേക്ഷിച്ച കേസിലെ കുറ്റവാളി റാമിറോ ഗോൺസാലെസിന്റെ(41) വധശിക്ഷ നടപ്പാക്കി.
ബുധനാഴ്ച വൈകുന്നേരം 6.50നാണ് വധശിക്ഷ നടപ്പാക്കിയത്. മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരോട് ക്ഷമാപണം നടത്തി.
ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ കണക്ക് പ്രകാരം ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെയും രാജ്യത്തെ എട്ടാമത്തെയും തടവുകാരനുമാണ് റാമിറോ.