പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് അറസ്റ്റിലായ ജഡ്ജിയെ നീക്കം ചെയ്യണമെന്ന് ജോർജിയ സുപ്രീം കോടതി
Friday, June 28, 2024 4:13 AM IST
പി.പി .ചെറിയാൻ
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ നി​ശാ​ക്ല​ബി​ന് പു​റ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച​തി​ന് അ​ടു​ത്തി​ടെ അ​റ​സ്റ്റി​ലാ​യ അ​റ്റ്ലാ​ന്‍റാ ജ​ഡ്ജി​യെ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഓ​ഫീ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജോ​ർ​ജി​യ സു​പ്രീം കോ​ട​തി വി​ധി​ച്ചു.

ഡ​ഗ്ല​സ് കൗ​ണ്ടി പ്രൊ​ബേ​റ്റ് ജ​ഡ്ജി ക്രി​സ്റ്റീ​ന പീ​റ്റേ​ഴ്സ​ണെ ക്രി​സ്റ്റീ​ന പീ​റ്റേ​ഴ്സ​ണെ (38) ചൊ​വ്വാ​ഴ്ച മു​ത​ൽ ബെ​ഞ്ചി​ൽ നി​ന്ന് മാ​റ്റി. ജു​ഡീ​ഷ്യ​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ പീ​റ്റേ​ഴ്സ​ൺ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി ജ​ഡ്ജി​യെ നീ​ക്കം ചെ​യ്യാ​ൻ ശു​പാ​ർ​ശ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ജോ​ർ​ജി​യ സു​പ്രീം കോ​ട​തി വി​ധി വ​ന്ന​ത്.

താ​യ്‌​ലാ​ൻ​ഡി​ൽ ജ​നി​ച്ച യു​എ​സ് പൗ​ര​നെ ജ​യി​ലി​ല​ട​ക്കാ​നു​ള്ള പീ​റ്റേ​ഴ്സ​ന്‍റെ തീ​രു​മാ​ന​വും കോ​ട​തി റ​ദ്ദാ​ക്കി.