ടെക്സസില്‍ അമ്മയുടെ വെടിയേറ്റ് മക്കൾ മരിച്ചു
പി.പി. ചെറിയാൻ
Thursday, October 9, 2025 5:15 PM IST
ആംഗ്ലിടൺ: ടെക്സസിലെ ആംഗ്ലിടണിൽ 31 വയസുകാരിയായ അമ്മ രണ്ട് മക്കളെ വെടിയുതിർത്ത് കൊലപ്പെടുത്തി. 13 വയസുള്ള പെൺകുട്ടിയും നാലു വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.
ഇവരുടെ മറ്റു രണ്ടു കുട്ടികൾക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്.
യുവതിക്കെതിരേ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. 1.4 കോടി രൂപ പിഴയോടെയാണ് അവർ റിമാൻഡിലായിരിക്കുന്നത്.