ജോ​ർ​ജി​യ: ജോ​ർ​ജി​യ​യി​ലെ വാ​ൾ​ഡോ​സ്റ്റ​യി​ലെ അ​ന​ധി​കൃ​ത ഡേ​കെ​യ​റി​ൽ ര​ണ്ട് വ​യയ​സു​കാ​ര​ന് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണാന്ത്യം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഡേ​കെ​യ​ർ ഉ​ട​മ സ്റ്റേ​സി വീ​ല​ർ കോ​ബ് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു, കു​ട്ടി​യെ ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം ഉടമ ശ്രദ്ധിച്ചില്ലെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച കു​ട്ടി വീ​ടി​നു പു​റ​ത്ത് പോ​യി ര​ണ്ട് വ​ലി​യ റോ​ട്ട്വൈ​ല​ർ നാ​യ്ക്കളുടെ കൂട് തു​റ​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്നു് നാ​യ​ക​ൾ കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.


കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും​മു​മ്പ് മ​ര​ണ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് മ​റ്റു കു​ട്ടി​ക​ൾ ആ​രും അ​വി​ടെ ഇ​ല്ലാ​യി​രു​ന്നു.

48 കാ​രി​യാ​യ കോ​ബി​നെ ശ​നി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു​വെ​ന്നും സെ​ക്ക​ൻ​ഡ് ഡി​ഗ്രി വ​ധ​ക്കു​റ്റ​വും , കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സു​ക​ളി​ലും കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും ലോ​ണ്ട​സ് കൗ​ണ്ടി ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.