എഡ്വേർഡ് കെന്നഡിയുടെ മുൻ ഭാര്യ ജോയൺ കെന്നഡി അന്തരിച്ചു
പി.പി. ചെറിയാൻ
Thursday, October 9, 2025 2:38 PM IST
ബോസ്റ്റൺ: മുൻ സെനറ്റർ എഡ്വേർഡ് കെന്നഡിയുടെ മുൻ ഭാര്യ ജോയൺ കെന്നഡി(89) അന്തരിച്ചു. മോഡലും പ്രസിദ്ധ പിയാനിസ്റ്റും സാമൂഹ്യപ്രവർത്തകയുമായിരുന്നു.
കുടുംബത്തിലെ ദുരന്തങ്ങളും വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും വ്യക്തിപരമായ മാനസികാരോഗ്യ സംഘർഷങ്ങളും ധീരതയോടെ അതിജീവിച്ച സ്ത്രീയായിരുന്നു ജോയൺ.