യുഎസ് ഐആർഎസിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫ്രാങ്ക് ബിസിഗ്നാനോയെ നിയമിച്ചു
പി. പി. ചെറിയാൻ
Wednesday, October 8, 2025 6:55 AM IST
വാഷിംഗ്ടൺ: ആഭ്യന്തര വരുമാന സേവന ഏജൻസിയായ ഐആർഎസിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ ഫ്രാങ്ക് ബിസിഗ്നാനോയെ ആണ് പുതിയ സിഇഒ. ഇത് ആദ്യമായിട്ടാണ് ഐആർഎസിന് സിഇഒയെ നിയമിക്കുന്നത്.നേതൃത്വക്കുറവ് നികുത്തുന്നതിനും സെനറ്റിൽ കംഫർമേഷൻ പ്രക്രിയ ഒഴിവാക്കുന്നതിനുമാണ് ട്രംപ് സർക്കാരിന്റെ ഈ നീക്കം.
ട്രഷറി സെക്രട്ടറിയായ സ്കോട്ട് ബെസ്സന്റ് ഔദ്യോഗികമായി ഐആർഎസ് ആക്ടിംഗ് കമ്മീഷണറായി തുടരുമ്പോൾ, ദിനംപ്രതിയുള്ള പ്രവർത്തനങ്ങൾക്ക് ബിസിഗ്നാനോ ചുമതല വഹിക്കും. പൂർവ ഐആർഎസ് കമ്മീഷണർമാരായ ജോൺ കോസ്കൈനും നിന ഒൽസണും പുതിയ പദവി സൃഷ്ടിച്ചതിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.