ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് നിയമ നിർമാണ സഭയിലേക്ക് മത്സരിക്കുന്നു
Thursday, October 9, 2025 12:42 PM IST
ഇല്ലിനോയ്സ്: ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് എന്ന അമേരിക്കയിലെ ജനസംഖ്യാടിസ്ഥാനത്തിൽ വലിപ്പത്തിൽ ആറാമത്തെ വലിയ സംസ്ഥാന നിയമ നിർമാണ സഭയിലേക്ക് ഡിസ്ട്രിക്ട് 12ൽ(Goldcoast, Lincoln Park, Lakeview) നിന്നു മത്സരിക്കുന്നു.
കേംബ്രിഡ്ജ്, ഹാർവാർഡ് സർവകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിറ്റ്സി കുരിശുങ്കൽ പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റ്, ഹ്യുമൻ റൈറ്റ്സ് പ്രഫഷണൽ. Women for Harris-Walz grassroot coalition-നുവേണ്ടി National Voting Rights Campaign ലീഡ് ചെയ്യുകയും2020-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിൻ മുതൽ Women for Biden-Harris (WfBH)ന്റെ ഇല്ലിനോയ്സ് സ്റ്റേറ്റ് കോ- ലീഡായും
2022-ലെ മിഡ് ടേം ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇല്ലിനോയ്സിന്റെ റീജിയണിന്റെ ഓർഗനൈസിംഗ് ഡയറക്ടറായും ഇ ന്ത്യ- അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, Harvard Women for Defense, Diplomacy and Development (W3D) എന്നിവയുടെ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
സെനറ്റർ റാം വിലിവാലവും സ്റ്റേറ്റ് പ്രതിനിധി തെരേസ മഹും നേതൃത്വം നൽകുന്ന ഏഷ്യൻ അമേരിക്കൻ നിയമനിർമാണ കാകസ് ലിറ്റ്സിയെ എൻഡോഴ്സ് ചെയ്തിട്ടുണ്ട് ഹാർവാർഡ് ക്ലബ് ഓഫ് ഷിക്കാഗോയുടെ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു.
ബാലതൊഴിലിനെതിരേ നോബൽ സമാധാന പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും (UN & ILO) നടത്തുന്ന പദ്ധതികളിലും പ്രവർത്തനമുണ്ടായിരുന്നു
ലിറ്റ്സിയുടെ സ്ഥാനാർഥിത്വം മലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ്. ലിറ്റ്സിയുടെ വിജയത്തിനായി ഇന്ത്യൻ സമൂഹം ഒന്നായി തന്നെ പ്രവർത്തിച്ചുവരുന്നു.

ഫൊക്കാന മുൻ എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, ഫോമാ മുൻ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ബിജൂ കിഴക്കേക്കുറ്റ്, സ്ക്കറിയാകുട്ടി തോമസ്, ടോമി മെതിപ്പാറ, പിറ്റർ കുളങ്ങര, ജോൺ പട്ടപതി തുടങ്ങിയ സാമൂഹിക, രാക്ഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ഫണ്ട് റെയ്സിംഗ്, കാമ്പയിൻ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഈ മാസം 17ന് വൈകുന്നേരം ഏഴിന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വിപുലമായ കാമ്പയിൻ, ഫണ്ട് റെയ്സിംഗ് സമ്മേളനം നടക്കുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോഓർഡിനേറ്റിംഗ് കമ്മിറ്റിയംഗങ്ങൾ അറിയിക്കുന്നു.