ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ന​ഗ​ര മേ​യ​ർ സ്ഥാ​നാ​ർ​ഥി​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വു​മാ​യ സൊ​ഹ്റാ​ൻ മം​ദാ​നി ന​ഗ​ര​ത്തി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ നി​ന്ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. ഒ​ക്ടോ​ബ​ർ 5ന് ​ഫ്ല​ഷിംഗി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മം​ദാ​നി.

പ്ര​സി​ദ്ധ ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക​യും ഓ​സ്കാ​ർ നോ​മി​നി​യു​മാ​യ മീ​ര നാ​യ​രു​ടെ മ​ക​നാ​ണ് സൊ​ഹ്റാ​ൻ മം​ദാ​നി. മ​ത​സാം​സ്കാ​രി​ക പ​ര​സ്പ​ര ബോ​ധ​ത്തി​ൽ വ​ള​ർ​ന്ന​തി​ലു​ള്ള അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

’ദീ​പാ​വ​ലി, ഹോ​ളി, ര​ക്ഷാ​ബ​ന്ധ​ൻ എ​ന്നി​വ​യു​ടെ ക​ഥ​ക​ളും ആ​ചാ​ര​ങ്ങ​ളും എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട മൂ​ല്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു,’ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


'Hindus4Zohran'എ​ന്ന സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഹി​ന്ദു സ​മൂ​ഹം മം​ദാ​നി​യെ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്.

നി​ല​വി​ൽ ക്യൂ​ൺ​സ് പ്ര​ദേ​ശ​ത്തെ നി​യ​മ​സ​ഭാ അം​ഗ​മാ​യ മം​ദാ​നി, ന​വം​ബ​ർ 4ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കു​വോ​മോ (സ്വ​ത​ന്ത്ര​ൻ), റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ക​ർ​ട്ടി​സ് സ്ലി​വ എ​ന്നി​വ​രു​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.