ഫോർട്ട്വർത്ത് മേഖലയിൽ നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത് 10 പേർ
പി.പി. ചെറിയാൻ
Wednesday, October 8, 2025 6:41 AM IST
ഡാളസ്: ഒക്ടോബർ മൂന്ന് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ഡാളസ് ഫോർട്ട്വർത്ത് മേഖലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമ സംഭവങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
ഡാളസ് കൗണ്ടിയിലും ടാരന്റ് കൗണ്ടിയിലുമായി അഞ്ച് വീതം കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ട്രെയിനുകളിലെ വെടിവയ്പ്, വെസ്റ്റ് ഡാളസിലെ മൂന്ന് കൊലപാതകങ്ങൾ, കത്തി ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഇതെല്ലാം ഒറ്റപ്പെട്ട അക്രമങ്ങളാണെന്ന നിലപാടാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിരിക്കുന്നത്.