ഇന്ത്യ പ്രസ് ക്ലബ് ന്യൂജേഴ്സി കോണ്‍ഫറന്‍സ് എഡിസൺ ഷെറാട്ടണിൽ വ്യാഴാഴ്ച
ജോർജ് തുമ്പയിൽ
Thursday, October 9, 2025 7:09 AM IST
എഡിസൺ (ന്യൂജേഴ്സി): അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂടിച്ചേരലിന് എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ വ്യാഴാഴ്ച തിരി തെളിയുന്നു. വൈകുന്നേരം 7 മണിക്ക് മീറ്റ് ആൻഡ് ഗ്രീറ്റ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനാണ് ഷെറാട്ടൺ വേദിയാവുന്നത്.
ഒക്ടോബർ 9, 10, 11 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ വി.കെ ശ്രീകണ്ഠൻ എം.പി, റാന്നി എം എൽ എ പ്രമോദ് നാരായൺ എന്നിവർ പങ്കെടുക്കും.
കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പതിവ് പോലെ ഇത്തവണയും കോൺഫറൻസ്. അമേരിക്കയിലും നാട്ടിലുമുള്ള മാധ്യമ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തെപറ്റി പുത്തന്‍ അവബോധം പകരും.

കേരളത്തിൽ നിന്നും മാധ്യമരംഗത്തെ കുലപതി കുര്യൻ പാമ്പാടി, ജോണി ലൂക്കോസ്, അബ്ജോദ് വറുഗീസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പാർവതി, മോത്തി രാജേഷ്, ലീൻ ബി ജെസ്മസ് എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഒക്ടോബർ 10ന് പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും അരങ്ങേറും.
പഴയ കാല പാട്ടുകളുടെ സംഗീത രാത്രിയിൽ ശാലിനി, ജെംസൺ, ഷിറാസ്, ജയന്ത്, അശ്വതി, സിജി ആനന്ദ്, കിരൺ, ജയറാം എന്നിവർ പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് നൃത്തോത്സവ് ഒരുക്കിയിട്ടുണ്ട്. മാലിനി നായർ സൗപർണിക ഡാൻസ് അക്കാദമി, രേഖ പ്രദീപ് ടീം മുദ്ര, റുബീന സുധർമൻ വേദിക പെർഫോമിങ് ആർട്സ്, ബിന്ധ്യ ശബരിനാഥ് മയൂര സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന നൃത്ത വിസ്മയം പ്രസിഡൻഷ്യൽ നൈറ്റിന് നിറം പകരും.
ഒരുക്കുന്ന കലാ വിരുന്നും കാണികളുടെ മനം കവരും. സമ്മേളനത്തിന് ഫീസോ റജിസ്റ്റ്രേഷനോ ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാം. സമ്മേളനത്തിൽ വിവിധ മാധ്യമപ്രവർത്തകർക്കും സംഘടനാ നേതാക്കലക്കും അവാർഡ് നൽകും. മികച്ച അസോസിയേഷൻ ആയി ഇന്ത്യ പ്രസ് ക്ലബ് തെരഞ്ഞെടുത്ത മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണെയും ആദരിക്കും. സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) പ്രസിഡന്റ്, ഷിജോ പൗലോസ് (സെക്രട്ടറി), വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ് ഇലക്ട്202627), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ) എന്നിവരടങ്ങിയ പുതിയ ഭരണസമിതിയാണ് എഡിസൺ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.
കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം. ജനറൽ കൺവീനർ. ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്). റിസപ്ഷൻ / രജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ. തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി. ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ. പ്രോഗ്രാം: ടാജ് മാത്യു. ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിന്റോ ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ. സുവനീർ: മാത്തുക്കുട്ടി ഈശോ. ഓഡിയോ വിഷ്വൽൻ: ജില്ലി സാമുവേൽ.
കൂടാതെ ഐപിസിഎൻഎയുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്, ബിജു കിഴക്കേക്കുറ്റ്, ടാജ് മാത്യു, റെജി ജോർജ്, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത് എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളാണ്.