ഹൂ​സ്റ്റ​ൺ: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഹൂ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ(​എ​ച്ച്ആ​ർ​എ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​വം​ബ​ർ ര​ണ്ട‌ി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ കേ​ര​ള ഹൗ​സി​ൽ(​മാ​ഗ് ഹാ​ളി​ൽ) വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളൊ​ടെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

എ​ച്ച്ആ​ർ​എ പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക​ട്ട​റി വി​നോ​ദ് ചെ​റി​യാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.




ഉ​പ​ര​ക്ഷാ​ധി​കാ​രി ജി​മോ​ൻ റാ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ, മാ​ത്യു​സ് ചാ​ണ്ട​പ്പി​ള്ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ ഏ​ബ്ര​ഹാം, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്ര​ഷ​റ​ർ ബി​നു സ​ഖ​റി​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.