ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
ജോസ് കുമ്പിളുവേലിൽ
Thursday, October 9, 2025 4:36 PM IST
ബെർലിൻ: ജർമനിയിലെ ഹെസൻ സംസ്ഥാനത്തിലെ ബാഡ് ഹോംബുർഗിലെ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ഏകദേശം നൂറോളം പേർ പങ്കെടുത്ത ആഘോഷം നിറഞ്ഞ ഉല്ലാസത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമായി.
പരിപാടിയുടെ ഭാഗമായി തിരുവാതിര, വടംവലി തുടങ്ങിയവ നടന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിനോദപരിപാടികൾ ഓണത്തിന്റെ ആനന്ദം ഇരട്ടിയാക്കി. പീറ്റർ തേയ്ക്കാനത്ത് മാവേലിയായി.

നൃത്ത പരിപാടികളും തംബോല കളിയും അരങ്ങേറി. ഉച്ചയ്ക്ക് ഓണസദ്യയും വെകുന്നേരം ചായയും പലഹാരങ്ങളും ഒരുക്കിയിരുന്നു. പീറ്റർ തേയ്ക്കാനത്ത് നന്ദി പറഞ്ഞു.