ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ജോസ് കുമ്പിളുവേലില്‍
Wednesday, October 8, 2025 2:51 PM IST
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്കു കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലലെ ഹെർഡെക്ക് മേയർ ഇറിസ് സ്റ്റാൽസറിനാണു(57) പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ നിലയിൽ വീട്ടിലാണ് ഇറിസിനെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ഇറിസ് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ, ഇറിസിന്റെ 15 വയസുള്ള ദത്തുപുത്രനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17 വയസുള്ള ദത്തുപുത്രിയും സംഭവം നടക്കുമ്പോൾ ഇറിസിനൊപ്പം വീട്ടിലുണ്ടായിരുന്നു.
ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി അംഗമായ ഇറിസ് സെപ്റ്റംബർ 28ന് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.