യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ 18ന്
സാജൻ പടിക്കമ്യാലിൽ
Sunday, October 5, 2025 5:06 PM IST
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ ഈ മാസം 18ന് ദ സ്വെയിൻ പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കലാമേളയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഈസ്റ്റ് ആംഗ്ലിയ റീജനിൽ നിന്നുള്ള 23 അംഗ അസോസിയേഷനുകളിൽ നിന്നായി ആയിരത്തിലധികം പേർ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ ജോർജ് - 07574674480, ജെയ്സൺ ചാക്കോച്ചൻ - 07359477189, ഭുവനേഷ് പീതാബരൻ - 07862273000, സുമേഷ് അരവിന്ദാക്ഷൻ - 07795977571.