എ​സ​ക്സ്: യു​കെ​യി​ൽ എ​സ​ക്സി​ലെ ബാ​സി​ൽ​ഡ​ണി​ൽ ന​ട​ന്ന പ്ര​ഥ​മ സോ​ഷ്യ​ൽ ക്ല​ബ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബാ​സി​ൽ​ഡ​ണി​ലെ ഫ​യ​ർ ഫാ​ൽ​ക്ക​ൺ​സ് ടീം ​കി​രീ​ടം നേ​ടി.

വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ക്ഷ​ത്രി​യ​ൻ​സി​നെ ഏ​ഴ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫാ​ൽ​ക്ക​ൺ​സ് കി​രീ​ടം ചൂ​ടി​യ​ത്. ക്യാ​പ്റ്റ​ൻ അ​നൂ​പ് മാ​ത്യു ഫാ​ൽ​ക്ക​ൺ​സി​ന് വേ​ണ്ടി സ്റ്റെ​ർ​ലിം​ഗ് സ്ട്രീ​റ്റ് മോ​ർ​ട്ടേ​ജ് ഉ​ട​മ ജി​ജോ മ​ടു​ക്ക​ക്കു​ഴി​യി​ൽ നി​ന്നും കി​രീ​ടം ഏ​റ്റു​വാ​ങ്ങി.


ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​വും ബൗ​ള​റു​മാ​യി ടി​ജി​ത്ത് കെ. ​ശ​ശി​യെ​യും (ഫ​യ​ർ ഫാ​ൽ​ക്ക​ൺ​സ്) ബാ​റ്റ​റാ​യി അ​ജി​ത് കു​മാ​റി​നെ​യും (ക്ഷ​ത്രി​യ​ൻ​സ്) ഫീ​ൽ​ഡ​റാ​യി അ​ശ്വി​ൻ അ​ബ്ര​ഹാ​മി​നെ​യും (ഫ​യ​ർ ഫാ​ൽ​ക്ക​ൺ​സ്) തെ​ര​ഞ്ഞെ​ടു​ത്തു.

സോ​ഷ്യ​ൽ ക്ല​ബി​ന് വേ​ണ്ടി ജി​പ്സ​ൺ മ​റു​ത്തോ​സ് ന​ന്ദി പ​റ​ഞ്ഞു.