യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
Monday, October 6, 2025 4:15 PM IST
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ ശനിയാഴ്ച നടക്കും. ഷിൽട്ടൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സംഗമം അരങ്ങേറുന്നത്. പ്രാതൽ, ഉച്ചഭക്ഷണം, നാലുമണി കടിയും ചായയും തുടങ്ങി എല്ലാം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഒരേ തരംഗദൈർഘ്യമുള്ള ആത്മാവുകളുടെ കൂടിച്ചേരലിനോടൊപ്പം വിവിധ കലാപരിപാടികളും സംഗമത്തിന് കൊഴുപ്പേകും.

കാര്യപരിപാടികൾ: രാവിലെ 9.30 മുതൽ 10 വരെ രജിസ്ട്രേഷൻ ആൻഡ് പ്രഭാത ഭക്ഷണം.
പത്ത് മുതൽ ഒന്ന് വരെ പകിടകളി, ഇൻഡോർ ഗെയിംസ്, നാടൻ പന്തുകളി, വടംവലി. ഒന്ന് മുതൽ രണ്ട് വരെ ഉച്ച ഭക്ഷണം.
രണ്ട് മുതൽ അഞ്ച് വരെ ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ & പുതുതായി കടന്നുവന്നവരെ പരിചയപ്പെടുക, കലാപരിപാടികൾ, ഗാനമേള, മത്സര വിജയികൾക്കുള്ള സമ്മാനദാനം, ജിസിഎസ്സി & എ ലെവൽ വിജയികളെ ആദരിക്കൽ.
എല്ലാ പുതുപ്പള്ളി സ്നേഹികളെയും കവൻട്രിയിൽ നടക്കുന്ന സംഗമത്തിലേക്ക് പുതുപ്പള്ളി സംഗമം 2025 കമ്മിറ്റി ഹാർദമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വിലാസം: Shilton Village Hall, Wood Line Coventry CV7 9JZ.
കൂടുതൽ വിവരങ്ങൾക്ക്: Abraham Kurien - 07882791150, Bejoy Joseph - 07758238846, Nirmal - 07760903648, Raju Abraham - 07939849485, Anil Markose - 07988722542.