സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
Thursday, October 9, 2025 5:34 AM IST
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ
ടൂർണമെന്റിന് മുന്നോടിയായുള്ള റീജണൽ മത്സരങ്ങൾക്ക് ചെംസ്ഫോർഡിൽ ആവേശകരമായതുടക്കം കുറിച്ചു. 2025 ഒക്ടോബർ 5ന് മിഡ്മേ സ്പോർട്സ് സെന്ററിൽ നടന്ന
വാശിയേറിയ മത്സരത്തിൽ 12 ഓളം ടീമുകൾ പങ്കെടുത്തു.
സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗം ആന്റണി ജോസ് ഔപചാരികമായി മത്സരങ്ങൾ
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ
മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 17 ഓളം
റീജണുകളിൽ ഈ വർഷം റീജിയണൽ ലീഗ് മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9ന്
ഷെഫീൽഡിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കാനുള്ള മികച്ച
ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
വാശിയേറിയ മത്സരം നടന്ന ചെംസ്ഫോർഡ് റീജണൽ ടൂർണമെന്റിൽ ആൽവിൻ ദീപു
കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, സാം ബാലു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും,
ആരുഹ്യ & ലവ് ഗോയൽ ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക്
ട്രോഫികൾ സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ആന്റണി ജോസഫ് യൂണിറ്റ്
സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ്
അഗസ്റ്റിൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
മത്സരത്തിന്റെ മുഴുവൻ നിയന്ത്രണം സമീക്ഷ ചെംസ്ഫോർഡ് യൂണിറ്റ് നേതൃത്വം
മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഈ വിജയകരമായ തുടക്കം സമീക്ഷ യുകെയുടെ
തുടർന്നുള്ള കായിക പ്രവർത്തനങ്ങക്ക് പുതിയ ഊർജ്ജം പകർന്നതായി സംഘാടകർ
അഭിപ്രായപ്പെട്ടു.