അയർലൻഡിൽ അന്തരിച്ച ജോൺസൺ ജോയിയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു
ജയ്സൺ കിഴക്കയിൽ
Sunday, October 5, 2025 9:56 AM IST
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളിയായ ജോൺസൺ ജോയിയുടെ(33) കുടുംബത്തെ സഹായിക്കുന്നതിനായി ധനസമാഹരണം ആരംഭിച്ചു. കാവൻ ബ്രയിലിബ്രോയിൽ താമസിച്ചു വന്ന കോട്ടയം പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയ് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമായാണ് ധനസമാഹരണം തുടങ്ങിയത്. ഗോ ഫണ്ട് മീ വഴിയാണ് തുക സ്വരൂപിക്കുക.
ഭാര്യ ആൽബി ലൂക്കോസും(പാച്ചിറ കൊച്ചുപറമ്പിൽ കുടുംബാംഗം) മക്കളും നാട്ടിലാണുള്ളത്. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനായാണ് ഭാര്യ നാട്ടിലെത്തിയത്.
രണ്ടാമത്തെ കുഞ്ഞിനെ കാണാനായി ജോൺസൺ അടുത്താഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു.