വാഹനാപകടം: വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ അന്തരിച്ചു
Monday, October 6, 2025 3:05 PM IST
വിയന്ന: ബിജു മാളിയേക്കലിന്റെ ഭാര്യ ബിന്ദു മാളിയേക്കല്‍(46) അന്തരിച്ചു. രണ്ട് വര്‍ഷമായി ജോലി ആവശ്യങ്ങള്‍ക്കായി സൂറിച്ചിലായിരുന്നു. സംസ്കാരം പിന്നീട്.
കഴിഞ്ഞ ബുധനാഴ്ച സ്വിറ്റസര്‍ലൻഡിലെ സെന്റ് ഉര്‍ബാനില്‍ പെടസ്ട്രിയന് ക്രോസില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ബേണിലെ മറ്റൊരു ആശുപതിയിലേക്ക് തീവ്ര പരിചരണത്തിനായി മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ബിഎസ്സി നഴ്സിംഗ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.
തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍ അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ്. വിയന്ന മലയാളിയായ തൃശൂര്‍ എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കലിന്റെ ഭാര്യയാണ് ബിന്ദു.
മക്കള്‍: ബ്രൈറ്റ്സണ്‍, ബെര്‍ട്ടീന. സഹോദരങ്ങള്‍: മേഴ്സി തട്ടില്‍ നടക്കലാന് (ഓസ്ട്രിയ), ഡാലി പോള്‍ (കേരളം), ലിയോ കാഞ്ഞിരപ്പറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോണ്‍ഷീന്‍ (കേരളം).