ആറ് ആഴ്ചയ്ക്കുള്ളിൽ ടെക്സസ് ഷെരീഫ് ഓഫീസിൽ ജീവനൊടുക്കിയത് നാല് ഡെപ്യൂട്ടികൾ
പി.പി. ചെറിയാൻ
Thursday, March 27, 2025 3:58 PM IST
ടെക്സസ്: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ നാല് ഡെപ്യൂട്ടികൾ ആറ് ആഴ്ചയ്ക്കുള്ളിൽ ജീവനൊടുക്കിയത് ടെക്സസ് ഷെരീഫ് ഓഫീസിനെ ഞെട്ടിച്ചു. ഡെപ്യൂട്ടി ക്രിസ്റ്റീന കോഹ്ലറുടെ മരണം കഴിഞ്ഞാഴ്ച ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ്(എച്ച്സിഎസ്ഒ) പ്രഖ്യാപിച്ചിരുന്നു.
37 വയസുകാരിയായ നിയമനിർവഹണ ഉദ്യോഗസ്ഥ 2018ൽ സേനയിൽ ചേരുകയും കോടതി ഡിവിഷനിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് കാണാതായ കോഹ്ലറുടെ മൃതദേഹം 13ന് കണ്ടെത്തി.
കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ മൂന്ന് മുൻ ഡെപ്യൂട്ടികളും ജീവനൊടുക്കിയിരുന്നു.