റൗണ്ടപ്പ് കളനാശിനി കേസ്; മൊൺസാന്റോയുടെ മാതൃ കമ്പനിക്കെതിരേ കോടതി വിധി
പി.പി. ചെറിയാൻ
Wednesday, March 26, 2025 7:17 AM IST
ജോർജിയ: റൗണ്ടപ്പ് കളനാശിനി കേസിൽ ജോൺ ബാൺസിന് 2.1 ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ മൊൺസാന്റോ കമ്പനിയോട് ആവശ്യപ്പെട്ട് ജോർജിയ ജൂറി. തന്റെ കാൻസറിന് കാരണം കമ്പനിയുടെ റൗണ്ടപ്പ് കളനാശിനിയായിരുന്നു എന്നാണ് കേസ്.
മൊൺസാന്റോയുടെ മാതൃ കമ്പനിയായ ബേയർ റൗണ്ടപ്പ് കളനാശിനിയുമായി ബന്ധപ്പെട്ട് മൊൺസാന്റോ ദീർഘകാലമായി നേരിടുന്ന കോടതി പോരാട്ടങ്ങളിലെ ഏറ്റവും പുതിയ വിധിയാണിത്.
2021ലാണ് ജോൺ മൊൺസാന്റോയ്ക്കെതിരേ കേസ് കൊടുക്കുന്നത്. അതേസമയം വിധിക്കെതിരേ അപ്പീൽ നൽകാനാണ് കമ്പനിയുടെ തീരുമാനം.