വിപിൻ ചാലുങ്കൽ കെസിസിഎൻഎ ജനറൽ സെക്രട്ടറി
ഷാജി പള്ളിവീട്ടിൽ
Tuesday, March 25, 2025 4:56 PM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) പുതിയ ജനറൽ സെക്രട്ടറിയായി വിപിൻ ചാലുങ്കലിനെ തെരഞ്ഞെടുത്തു.
വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയെക്കാൾ 36 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിപിൻ ജയിച്ചത്. കെസിവൈഎൽഎൻഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള വിപിൻ പ്രാദേശിക, ദേശീയ തലങ്ങളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പുതിയ കർമപഥത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ച് സമുദായത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കട്ടെ എന്ന് ഷിക്കാഗോ കെസിഎസ് ആശംസിച്ചു.