ബാബു വർഗീസിനെ ആദരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
പി.പി. ചെറിയാൻ
Wednesday, March 26, 2025 6:16 AM IST
ഡാളസ്: സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാനായി ജീവിതം ഒഴിഞ്ഞുവച്ച ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്തോലനാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) പ്രസിഡന്റ് സണ്ണി മാളിയേക്കൽ.
മാർച്ച് 20 വ്യാഴാഴ്ച വൈകുന്നേരം മസ്കറ്റിലെ ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ഓഫിസ് കോൺഫറൻസ് ഹാളിൽ ഐപിസിഎൻടി നൽകിയ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സണ്ണി മാളിയേക്കൽ.
ഞാനൊരു മാധ്യമപ്രവർത്തകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്ത ബാബു വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ബാബു വർഗീസിനെ നേരിൽ കാണുന്നതിനും സംസാരിക്കുവാനും സംവദിക്കുവാനും സാധിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് ഐപിസിഎൻടി ഭാരവാഹികൾ അറിയിച്ചു. ഐപിസിഎൻടി വൈസ് പ്രസിഡന്റ് സിജു വി. ജോർജ് നന്ദി പറഞ്ഞു.