ടാ​മ്പ: 35-ാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ(എം​എ​സി​എ​ഫ്) 2025 ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ​ടാ​മ്പയി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ(2620 Washington Rd, Valrico, FL 33594) അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്തു​ന്നു.

സ്മി​ത രാ​ധാ​കൃ​ഷ്ണ​ൻ ആ​ണ് മു​ഖ്യാതി​ഥി (ടാ​മ്പ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് പ്ലാ​നിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​സി​ഡന്‍റ് ടോ​ജി​മോ​ൻ പൈ​ത്തു​രു​ത്തേ​ലി​ന്‍റെ​യും സെ​ക്ര​ട്ട​റി ഷീ​ല ഷാ​ജു​വി​ന്‍റെ​യും ട്രെ​ഷ​റ​ർ സാ​ജ​ൻ കോ​ര​തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഇ​തി​നോ​ട​കം എ​ല്ലാം ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു.

ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ടാ​മ്പ​യി​ലെ എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ​യും എം​എ​സി​എ​ഫ് സ്വാ​ഗ​തം ചെ​യു​ക​യും നി​ങ്ങ​ളു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും സാ​ന്നി​ധ്യ സ​ഹ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​ആ​ഘോ​ഷം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്നു.



എം​എ​സി​എ​ഫ് വി​മ​ൻ​സ് ഫോ​റം ന​ട​ത്തു​ന്ന ഫാ​ഷ​ൻ ഫി​യ​സ്റ്റ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ളും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന ആ​ക​ർ​ഷ​ക​മാ​യ ഫാ​ഷ​ൻ ഷോ ​ആ​യി​രി​ക്കും. ഇ​നാ​ഗു​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​രു​ടെ​യും നൃ​ത്യ നൃ​ത്ത​ങ്ങ​ൾ മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ത്ത​പ്പെ​ടു​ന്ന​താ​യി​രി​ക്കും


എം​എ​സി​എ​ഫ് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി വ​നി​താ അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന വി​മ​ൻ​സ് ഫോ​റം, വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ൾ​ക്കാ​യി എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് എം​പ​വ​ർ​മെ​ന്‍റ് ക​മ്മി​റ്റി, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കാ​യി ആ​ർ​ട്സ് ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെന്‍റ് ക​മ്മി​റ്റി, കാ​യി​ക​പ്രേ​മി​ക​ൾ​ക്കാ​യി സ്പോ​ർ​ട്സ് ക​മ്മി​റ്റി എ​ന്നി​വ​യും രൂ​പീ​ക​രി​ച്ചു

ഇ​നാ​ഗു​റേ​ഷ​ൻ പ​രി​പാ​ടി​യി​ൽ സ്‌​നാ​ക്‌​സും ഡി​ന്ന​ർ കൗ​ണ്ട​ർ​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ കേ​ര​ള​മാ​യ ഫ്ലോ​റി​ഡ​യി​ലെ കേ​ര​ള​ത്ത​നി​മ നി​ല​നി​ർ​ത്തു​ന്ന ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ എം​എ​സി​എ​ഫിന്‍റെ ഭാ​ഗ​മാ​കു​വാ​നും പ​രി​പാ​ടി​ക​ളു​ടെ അ​പ്ഡേ​റ്റ്സ് കി​ട്ടു​വാ​നും എം​എ​സി​എ​ഫ് ഫേ​സ്ബു​ക് പേ​ജ് (https://www.facebook.com/MacfTampa) പിന്തുടരുക. വെ​ബ്‌​സൈ​റ്റ്: https://www.macftampa.com/.