ബെ​ർ​ലി​ൻ: ബ​വേ​റി​യ​യി​ലെ അ​ഷാ​ഫ​ൻ​ബ​ർ​ഗ് പ​ട്ട​ണ​ത്തി​ലെ പാ​ർ​ക്കി​ലു​ണ്ടാ‌​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള ആ​ൺ​കു​ഞ്ഞ് അ​ട​ക്കം ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണം ന​ട​ത്തി​യ​ന്ന് സം​ശ​യി​ക്കു​ന്ന 28 വ​യ​സു​ള്ള അ​ഫ്ഗാ​ൻ‌ പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ളി​ല്ല​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.


ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം റെ​യി​ൽ പാ​ത​യി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ക്ര​മി​യെ പോ​ലീ​സ് ഉ​ട​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്രേ​ര​ണ വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.