ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്
റോമി കുര്യാക്കോസ്
Thursday, January 23, 2025 11:30 AM IST
സ്റ്റോക്ക് ഓൺ ട്രെൻഡ്: യുകെയിലെ മലയാളി സമൂഹത്തിനായി ഒഐസിസി യുകെ സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നടക്കും.
സെന്റ് പീറ്റേഴ്സ് കോഫ് അക്കാദമിയിൽ വച്ച് രാവിലെ ഒന്പതിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിക്കും. യുകെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതുവേദി എന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം. എം. നസീർ, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഇൻകാസ് മുൻ പ്രസിഡന്റ് എം. മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
32 ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർമീഡിയേറ്റ് വിഭാഗം, 16 ടീമുകൾ മത്സരിക്കുന്ന 40 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗം എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് മത്സരം. ഫെബ്രുവരി മൂന്ന് വരെ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം.
സമ്മാനങ്ങൾ: ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗം: £301 + ട്രോഫി, £201 + ട്രോഫി, £101 + ട്രോഫി. 40 വയസിനു മുകളിലുള്ള വിഭാഗം: £201 + ട്രോഫി, £101 + ട്രോഫി, £75 + ട്രോഫി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619, വിജി കെ.പി: +44 7429 590337, ജോഷി വർഗീസ്: +44 7728 324877, റോമി കുര്യാക്കോസ്: +44 7776646163, ബേബി ലൂക്കോസ്: +44 7903 885676.
രജിസ്ട്രേഷൻ ഫോം: https://forms.gle/DFKCwdXqqqUT68fRA. മത്സരങ്ങൾ നടക്കുന്ന വേദി: St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR