കാരൂർ സോമനെ ആദരിച്ചു
Friday, January 24, 2025 11:30 AM IST
കോട്ടയം: ഐഡ ഹോട്ടലിൽ വച്ച് നടന്ന കാനം ഇ.ജെ. ഫൗണ്ടേഷൻ പുരസ്കാര വേദിയിൽ പ്രശസ്ത പ്രവാസി സാഹിത്യകാരൻ കാരൂർ സോമനെ ആദരിച്ചു. കാനം ഇ.ജെ. പ്രഥമ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ജോയ്സി സ്വീകരിച്ചു.
കേരള ചീഫ് വിപ്പ് ഡോ.എൻ. ജയരാജിൽ നിന്ന് എഴുത്തുകാരിയും ലിമ വേൾഡ് ലൈബ്രറി എഡിറ്റോറിയൽ അംഗവുമായ മിനി സുരേഷ്, കാരൂർ സോമന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.