ബെ​ര്‍​ലി​ന്‍: ഗാ​സ​യി​ല്‍ 15 മാ​സ​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​നെ യൂ​റോ​പ്പി​ലു​ട​നീ​ള​മു​ള്ള നേ​താ​ക്ക​ള്‍ സ്വാ​ഗ​തം ചെ​യ്തു. ഇ​സ്രാ​യേ​ലി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും ബ​ന്ദി​ക​ളെ ഘ​ട്ടം​ഘ​ട്ട​മാ​യി മോ​ചി​പ്പി​ക്കു​ന്ന​തും ക​രാ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ്ന്‍, ജ​ര്‍​മ്മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ്, ജ​ര്‍​മ്മ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ന്ന​ലീ​ന ബെ​യ​ര്‍​ബോ​ക്ക്,ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍, യു​കെ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ര്‍ സ്റ്റാര്‍​മ​ര്‍, ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി, സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് എ​ന്നി​വ​രാ​ണ് കാ​രാ​റി​നെ സ്വാ​ഗ​തം ചെ​യ്തത്.


ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.15ന് ​വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​സ്രാ​യേ​ല്‍ കാ​ബി​ന​റ്റും സു​പ്രീം കോ​ട​തി​യും അ​ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ലാ​വും.