അയർലൻഡിൽ എംടി അനുസ്മരണം നടത്തി
ജെയ്സൺ കിഴക്കയിൽ
Tuesday, January 21, 2025 10:26 AM IST
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം നടന്നു. താലായിലെ സയന്റോളജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു.
കെ.പി. ബിനു, സോമി തോമസ്, റോയി കുഞ്ചലക്കാട്ട്, ജിനുരാജ് മല്ലശേരി, ഷൈൻ പുഷ്പാംഗതൻ, ഷൈജു തോമസ്, ജിമ്മി ആന്റണി, ലിങ്ക് വിൻസ്റ്റാർ, സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയി, സാബു ജോസഫ്, അജിത്ത് കേശവൻ, സുഭാഷ് മേനോൻ എന്നിവർ എംടിയെ അനുസ്മരിച്ചു. കെ.പി. ബിനുവും സാബു ജോസഫും എംടിയുടെ സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.
2009ൽ മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ചു എംടി അയർലൻഡിലെത്തിയിരുന്നു. രണ്ടാഴ്ച്ചക്കാലത്തെ അദ്ദേഹത്തിന്റെ അയർലൻഡ് സന്ദർശനത്തിനിടയിൽ അജിത്ത് കേശവൻ കാമറയിൽ പകർത്തിയ നൂറു കണക്കിനുള്ള ചിത്രങ്ങളും ചെറുവീഡിയോകളും കോർത്തിണക്കിക്കൊണ്ട് ടോബി വർഗീസിന്റെ സഹായത്തോടെ ചേർന്നൊരുക്കിയ വീഡിയോ പ്രദർശനം ശ്രദ്ധേയമായി.
ഇത് ഓർമകൾ അയവിറക്കാനും ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഹായകമായി. സെക്രട്ടറി രാജൻ ദേവസ്യ സ്വാഗതവും ട്രഷറർ ലോറൻസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.