ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു
റോമി കുര്യാക്കോസ്
Monday, January 13, 2025 11:40 AM IST
ബോൾട്ടൻ: ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു. ഒഐസിസി യുകെ നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ദേശീയ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ ഒഐസിസി യുകെ മാഞ്ചസ്റ്റർ റീജിയണിന് കീഴിൽ സംഘടനയുടെ രണ്ടു പുതിയ യൂണിറ്റുകൾ രൂപംകൊണ്ടു. യുകെയിലുടനീളം ഒഐസിസിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകളുടെ രൂപീകരണം.
പുതിയ ഭാരവാഹികളിൽ പകുതി പേരും വനിതകളാണ്. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. യൂണിറ്റിൽ പ്രവർത്തനത്തിന്റെ ആദ്യപടിയായി അംഗത്വവിതരണം ഉടൻ ആരംഭിക്കും.
ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് - അരുൺ ഫിലിപ്പോസ്, വൈസ് പ്രസിഡന്റുമാർ - സിജോ സെബാസ്റ്റ്യൻ, ജിജി ജോസ്, ജനറൽ സെക്രട്ടറി - അമൽ മാത്യു, ജോയിന്റ് സെക്രട്ടറി - ജിനു ജോർജ്, തോംസൺ, ട്രഷറർ - ബിനോജ് ബാബു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ബിന്ദുഷ കെബി, കീർത്തന വിനീത്, ജെസ്സിമോൾ ജോസ്, സജിമോൻ ജോസഫ്, വിനീത് സുരേഷ്ബാബു, ഇമ്മാനുവേൽ ജോസ്, ജോസി മാത്യു, ആശ പി. മാത്യു, ജോളി ജോസഫ്.