ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു
റോമി കുര്യാക്കോസ്
Wednesday, January 15, 2025 4:41 PM IST
ബോൾട്ടൻ: ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെയും യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ബോൾട്ടനിൽ പുതിയ യൂണിറ്റ് രൂപീകരിച്ചത്.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ അധ്യക്ഷതയിൽ ബോൾട്ടനിൽ ചേർന്ന യൂണിറ്റ് രൂപീകരണ യോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് എന്നിവർ യോഗനടപടികൾക്ക് നേതൃത്വം നൽകി. യൂണിറ്റിൽ അംഗത്വവിതരണം ഉടൻ ആരംഭിക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികൾ:
പ്രസിഡന്റ്: ജിപ്സൺ ജോർജ്, വൈസ് പ്രസിഡന്റുമാർ: സജു ജോൺ, ബിന്ദു ഫിലിപ്പ്, ജനറൽ സെക്രട്ടറി: സജി വർഗീസ്, ജോയിന്റ് സെക്രട്ടറി: ഹൃഷിരാജ്, ട്രഷറർ: അയ്യപ്പദാസ്.