ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം
റോമി കുര്യാക്കോസ്
Tuesday, January 14, 2025 4:33 PM IST
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. നാഷണൽ ജോയിന്റ് സെക്രട്ടറി വിജി കെ.പി യോഗനടപടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മിഡ്ലാൻഡ്സിൽ ഒഐസിസി യുകെയുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.
സംഘടനയുടെ വേരോട്ടം യുകെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഒഐസിസി യുകെ പുതിയ നാഷണൽ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം.
യൂണിറ്റ് ഭാരവാഹികൾ:
പ്രസിഡന്റ്: ജോഷി വർഗീസ്, വൈസ് പ്രസിഡന്റുമാർ: ജോസ് ജോൺ, തോമസ് ജോസ്, സുധീപ് എബ്രഹാം, ജനറൽ സെക്രട്ടറി: തോമസ് പോൾ, ജോയിന്റ് സെക്രട്ടറി: നോബിൾ ഫിലിപ്പ്, ഷിജോ മാത്യു, ട്രഷറർ: സിറിൾ മാഞ്ഞൂരാൻ, ജോയിന്റ് ട്രഷറർ: മുരളി ഗോപാലൻ.