ഷാര്‍ലി എബ്ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു
ജോസ് കുമ്പിളുവേലില്‍
Saturday, January 11, 2025 12:41 PM IST
പാരീസ്: ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ വാര്‍ഷികം ഫ്രാന്‍സ് ആചരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയും ഷാര്‍ലി എബ്ദോയുടെ മുന്‍ ആസ്ഥാനത്ത് നടന്ന അനുസ്മരണങ്ങള്‍ക്ക് നേതൃത്വം നല്കി.
2015 ജനുവരി ഏഴിനാണ് ഓഫീസിന് നേരേ നടന്ന ഭീകരാക്രമണം നടന്നത്. ഫ്രാൻസിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫ്രഞ്ച് - അള്‍ജീരിയന്‍ സഹോദരന്മാരായ സെയ്ദ്, ചെരിഫ് കൗച്ചി എന്നിവരാണ് വെടിവയ്പ് നടത്തിയത്.
റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.