ഇ.എം. സ്റ്റീഫൻ രചിച്ച "കേരള സെന്റർ (ഒരു ചരിത്രരേഖ)' പുസ്തകം പ്രസിദ്ധീകരിച്ചു
Friday, December 27, 2024 4:51 PM IST
ന്യൂയോർക്ക്: ഇ.എം. സ്റ്റീഫൻ രചിച്ച "കേരള സെന്റർ (ഒരു ചരിത്രരേഖ)' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രമാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്.
ഇ.എം സ്റ്റീഫനെന്ന നാട്ടുമ്പുറത്തുകാരനായ അമേരിക്കൻ പ്രവാസിയുടെയും കുറച്ചു മഹത്വ്യക്തികളുടെയും അഭിമാനകരമായ കഠിനാധ്വാനത്തിന്റെ പൂർത്തീകരണമാണ് ന്യൂയോർക്കിലെ കേരള സെന്റർ എന്ന സ്ഥാപനം.
പുസ്തകം ലഭിക്കാൻ കേരള സെന്ററിന്റെ [email protected] എന്ന ഇമെയിലിലോ അല്ലെങ്കിൽ +1 917 620 6353 (സ്റ്റീഫൻ) അല്ലെങ്കിൽ മംഗളോദയം കമ്യൂണിക്കേഷൻ കുറിച്ചിത്താനം 001 91 9447129150 എന്നിവയിലോ ബന്ധപ്പെടാം.