ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ അ​മ്മ​യെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബി​സോ​ണ​റ്റ് സ്ട്രീ​റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വെ​ടി​യേ​റ്റ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യി ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ലെ ബി​സോ​ണ​റ്റ് സ്ട്രീ​റ്റി​ലെ 13800 ബ്ലോ​ക്കി​ലെ വാ​ഹ​ന​ത്തി​ൽ നി​ന്നു​മാ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് തോ​ക്ക് ല​ഭി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.