ടെക്സസിലെ സ്കൂളിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, അഞ്ച് കുട്ടികൾക്ക് പരിക്ക്
പി.പി. ചെറിയാൻ
Tuesday, December 24, 2024 12:07 PM IST
ടെക്സസ്: സാൻ അന്റോണിയോയിലെ സ്കൂളിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എക്സൽഡ് മോണ്ടിസോറി പ്ലസിലെ അധ്യാപിക അലക്സിയ റോസാലെസ്(22) ആണ് മരിച്ചത്.
അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. അവധിക്കാലം ആരംഭിക്കുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. ഇതിൽ ഒരാളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് കുട്ടികൾക്കൊപ്പം നിൽക്കുകയായിരുന്ന റോസാലെസ് വാഹനത്തിനടിയിൽ കുടുങ്ങി. അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് അധ്യാപികയെ പുറത്തെടുത്തെങ്കിലും മരിച്ചു. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി.