ക്രിസ്മസ് - പുതുവത്സര ആശംസകൾ നേർന്ന് ഡബ്ല്യുഎംസി അമേരിക്ക റീജിയൺ
Friday, December 27, 2024 3:27 PM IST
ന്യൂജഴ്സി: ക്രിസ്മസ് - പുതുവത്സര ആശംസകൾ നേർന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ. ക്രിസ്മസ് അടയാളപ്പെടുത്തുന്നത് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വലിയ സന്ദേശമാണ്.
യേശുദേവന്റെ ദയ, ക്ഷമ, വിശ്വാസം എന്നിവയുടെ പ്രസക്തിയെ കുറിച്ച് ചിന്തിക്കാനുമുള്ള സമയമാണിതെന്നും ഡബ്ല്യുഎംസി അമേരിക്ക റീജിയൺ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജു ലാൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെന്റ് ഡോ. റെയ്ന റോക്ക് എന്നിവരുൾപ്പെടുന്ന കമ്മിറ്റി എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് - പുതുവത്സര ആശംസകൾ നേർന്നു.