നോർത്ത് കരോലിനയിൽ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയിൽ
പി.പി. ചെറിയാൻ
Friday, December 27, 2024 4:37 PM IST
ഗ്രീൻസ്ബോറോ: നോർത്ത് കരോലിനയിൽ പോലീസ് ഓഫീസറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ടാരെൽ ഐസക് മക്മില്യൻ(34) ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗ്രീൻസ്ബോറോയിലെ സൂപ്പർമാർക്കറ്റിനുള്ളിൽ തോക്കുമായി ഒരാൾ നിൽക്കുന്നു എന്ന റിപ്പോർട്ട് ലഭിച്ചത് അനുസരിച്ച് പോലീസ് എത്തിയത്.
തുടർന്ന് മിഖായേൽ ഹോരൺ എന്ന പൊലീസ് ഓഫീസർക്ക് നേർക്ക് പ്രതി വെടിയുതിർക്കുകയായിരുന്നു.