പി. സി. മാത്യുവിന്റെ ഓൺലൈൻ കാമ്പയിൻ പാസ്റ്റർ ഷാജി കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു
പി.പി. ചെറിയാൻ
Thursday, December 26, 2024 10:57 AM IST
ഡാളസ്: ഗാർലൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യുവിന്റെ ഓൺലൈൻ കാമ്പയിൻ അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റും അഗപ്പേ ചർച്ച് സീനിയർ പാസ്റ്ററുമായ ഷാജി കെ. ഡാനിയേൽ പ്രാർഥനയോടെ ഉദ്ഘാടനം ചെയ്തു.
പി. സി. മാത്യുവുമായി തനിക്കുള്ള പരിചയത്തെപ്പറ്റിയും പി. സി. മാത്യുവിന്റെ കമ്യൂണിറ്റിയോടുള്ള സ്നേഹത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. എല്ലാവിധ പിന്തുണയും ഷാജി കെ. ഡാനിയേൽ വാഗ്ദാനം ചെയ്തു.
2021ൽ പി. സി മാത്യു ഗാർലൻഡ് ഡിസ്ട്രിക്ട് മൂന്നിൽ മത്സരിക്കുകയും നാലു സ്ഥാനാർഥികളിൽ രണ്ടാമനാവുകയും ചെയ്തിരുന്നു. പിന്നീട് 2023ൽ മത്സരിച്ചു. സീനിയർ സിറ്റിസൺസ് കമ്മിഷണറായി. ഇപ്പോൾ ഒരു വലിയ കമ്യൂണിറ്റിയുടെ ഹോം ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിക്കുന്നു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റും 2005 മുതൽ കേരള അസോസിയേഷൻ, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ അംഗവുമാണ്. ഡബ്ല്യുഎംസി എന്ന സംഘടന വഴിയായി പല നല്ല പ്രവർത്തനങ്ങളും കാഴ്ചവച്ച് ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ വഴിയായി ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയുണ്ടായി. ടിക്കറ്റ് പിരിക്കാതെ പല ഓണാഘോഷ പരിപാടികൾ നടത്തി മലയാളി മനസുകളിൽ സ്ഥാനം നേടിയ ഒരു വ്യക്തിത്വമാണ് പിസിയുടേത്.
താൻ വിജയിച്ചാൽ ജനങ്ങളുടെ സുരക്ഷിതത്വത്തിനു പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേകിച്ച് മുതിർന്ന പൗരൻമാർക്ക് മുൻഗണന നൽക്കും. ജനങ്ങളുടെ ആര്യോഗത്തിനും മുൻതൂക്കം കൊടുക്കും. പുതിയ ഹോസ്പിറ്റലിനുള്ള സാധ്യത ആരായും.
ഗാർലൻഡിൽ ജീവിക്കുന്ന ഓരോ വ്യക്തിയെയും സാമ്പത്തികമായി പര്യപ്തത പ്രാപിക്കാൻ സഹായിക്കും. റോഡുകൾ, പാലങ്ങൾ, പൊതുവായ സ്ഥലങ്ങൾ ഒക്കെ മനോഹരമാക്കും. പ്രോപ്പർട്ടി ടാക്സ് മുതലായവിൽ കുറവ് വരുത്തുവാൻ ബന്ധപ്പെടട്ടെ അധികാരികളുമായി സംസാരിക്കുമെന്നും പി. സി. മാത്യു പറഞ്ഞു.
കാമ്പയിൻ മാനേജർ മാർട്ടിൻ പാലേറ്റി, സെക്രട്ടറി കാർത്തിക പോൾ, ജോഷ് ഗാർഷ്യ, ട്രെഷറർ ബിൽ ഇൻഗ്രാം, ടോം ജോർജ്, പ്രീതി പണയിടത്തിൽ, പ്രഫസർ ജോയ് പല്ലാട്ടുമഠം, മാത്യുക്കുട്ടി ആലും പറമ്പിൽ മുതലായവർ പങ്കെടുത്തു ആശംസകൾ നേർന്നു.
29ന് വൈകുന്നേരം 4.30ന് ഗാർലൻഡിലുള്ള കിയ, 580 KASTLEGLEN DRIVE ഹാളിൽ ഡിന്നറോടുകൂടിയ ഫിസിക്കൽ മീറ്റിംഗ് (കിക്ക് ഓഫ്) നടത്തുമെന്നും കാമ്പയിൻ മാനേജർ അറിയിച്ചു. പി. സി. മാത്യുവിനെ പിന്തുണക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് മാർട്ടിൻ പാലേറ്റി അറിയിച്ചു.