ഹൂസ്റ്റൺ ചിലങ്ക ഡാൻസ് സ്കൂളിന്റെ വാർഷികവും ക്രിസ്മസ് ആഘോഷവും ഗംഭീരമായി
Tuesday, December 24, 2024 3:25 PM IST
ഹൂസ്റ്റൺ: പെർലൻഡ് ആസ്ഥാനമായുള്ള നൃത്ത വിദ്യാലയമായ ചിലങ്ക ഡാൻസ് സ്കൂളിന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ആഘോഷവും ബ്രോഡ്വെയിലുള്ള വലാഹലൻ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു.
ബെന്നി ചിറയിൽ പ്രാരംഭ പ്രാർഥന നടത്തി. സ്പേഷ്യസ് പ്രോപ്പർട്ടീസിന്റെ സിഇഒ മിസി ഗ്രഹാം ഭദ്ര ദീപം തെളിയിച്ചു. ചിലങ്ക ഡാൻസ് സ്കൂൾ ഡയറക്ടർ ജാസ്മിൻ ഈപ്പൻ സ്വാഗതം ആശംസിച്ചു.
ചിലങ്കയിലെ വിദ്യാർഥികൾ മനോഹരമായ നൃത്തപരിപാടികൾ അവതരിപ്പിച്ചു. ചിലങ്ക ഡാൻസ് സ്കൂളിലെ ക്ലാസിക്കൽ നൃത്ത അധ്യാപികമാരായ ഏയ്ഞ്ചേൽ സന്തോഷ്, ഗൗരി ഹരി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: ജാസ്മിൻ ഈപ്പൻ - 469 556 3040.